Sunday, November 9, 2014

How to make Nadan Mutton Curry





1) Fresh Mutton – 750 gms.
2) Garlic – 7 nos. (crushed or chopped)
3) Ginger – 2 pieces.( crushed or chopped)
4) Vinegar – 2 teaspoon.
5) Turmeric powder – ½ teaspoon.
6) Red chilly Powder ( Kashmiri) – 1 table spoon.
7) Coriander powder – 2 table spoon.
Fresh crushed Pepper powder – ¾ Table spoon.
9) Salt – to taste
10) Water – ½ cup.
11) shallot – 1 ½ cups ( half portion sliced in to 2 pieces other portion in whole size)
12) Green chilly – 2 nos.
13) Masala Powder (Garam Masala) – ¾ Table spoon
14) Tomato’s – 1 nos.( chopped- medium big)
15) Oil – 2-3 table spoon.
16) Mustard seeds- 2 teaspoon.
17) Curry leaves – As required.

Method.

Marinate the mutton with 2-9 ingredients and keep aside for about 30 minutes. Then pressure cook with ½ cup of water for about 6- 7 whistles.

Heat oil in a thick bottom pan, pop up mustard seeds add green chilly& shallots then sauté until it becomes transparent. Then add chopped tomatoes and sauté until it cooked. Then add cooked mutton, and garam Masala powder, mix all ingredients well and do a taste test and adjust the salt (if you want) and cook the mutton again for few minutes until the gravy start to thicken and put some curry leaves over it and switch off the stove . Your Mutton Curry is ready to serve.

ലഹോറി ലാംബ് ബിരിയാണി ( പാകിസ്താനി റാവി ബിരിയാണി )





മാരിനെഷൻ (മട്ടണ്‍ ഗ്രേവി)
മട്ടണ്‍ - 1 കിലോ
പപ്പക്ക/കപ്ലങ്ങ - 1 കഷണം 2 ഇഞ്ച്‌ നീളം - അരച്ച് എടുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടി സ്പൂണ്‍
മുളക് പൊടി - 2 ടേബിൾ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
തൈര് - 1 കപ്പ്‌
സവാള വറുത്തു പൊടിച്ചത് - 2
(4 എണ്ണം നേർമയായി അരിഞ്ഞു ഗോൾഡൻ ബ്രൌണ്‍ നിറത്തിൽ വറുത്തു എടുക്കുക. ഇതിൽ പകുതി കൈ കൊണ്ട് തിരുമ്മി പൊടിച്ചു എടുക്കുക).
സാ ജീരകം - 1 ടി സ്പൂണ്‍
തക്കാളി - 2 വലുത് നുറുക്കിയത്
എണ്ണ /നെയ്‌ - 4 ടേബിൾ സ്പൂണ്‍ (1/ 4 കപ്പ്‌)
മസാലക്കു
കറുത്ത ഏലക്ക - 2
സാധാരണ ഏലക്ക - 4
ഗ്രാമ്പൂ - 6
കറുവപ്പട്ട - 4
സജീരകം - 1 ടി സ്പൂണ്‍
ഒരു പാനിൽ ഇത് നന്നായി കരിയാതെ ചൂടാക്കി ചെറു ചൂടോടെ പൊടിച്ചെടുക്കുക.
മട്ടണ്‍ അല്പം വലിയ കഷണങ്ങളായി നുറുക്കി കഴുകി വെള്ളം തോരാൻ വെക്കുക. ശേഷം പപ്പക്ക അരച്ചത്‌ തിരുമ്മി 20 മിനിറ്റ് വെക്കുക. ഇറച്ചി മയത്തിലും വേഗത്തിലും വെന്തു കിട്ടാനാണിത്. ഇതിനു ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് നേരം വെക്കുക. (3 മണിക്കൂറെങ്കിലും വെക്കുന്നത് ഏറെ നല്ലത്)
ഒരു ചുവടു കട്ടിയുള്ള പാനിൽ 4 ടേബിൾ സ്പൂണ്‍ എണ്ണ/നെയ്‌ ഒഴിച്ച് ചൂടായി വരുമ്പോൾ ഇറച്ചി കഷണങ്ങൾ ഒരു സ്പൂണ്‍ കൊണ്ട് ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. പിന്നെ ബാക്കി മാരിനെട് ഇതിലേക്ക് ഒഴിച്ച് ഇളക്കി ചെറിയ തീയിൽ വേകാൻ വെക്കുക. മുക്കാൽ വെന്തു കഴിഞ്ഞാൽ തക്കാളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക.
ഇറച്ചി നല്ല പോലെ വേകട്ടെ - 45 മിനിറ്റ് വേണം ഇറച്ചി വെന്തു കിട്ടാൻ.
ചാർ ആവശ്യത്തിനു വറ്റി കഴിഞ്ഞാൽ തീ അണച്ച് വറുത്തു പൊടിച്ച മസാല പൊടി ചേർത്ത് ഇളക്കി മാറ്റി വെക്കുക.
ചോറിനു
ബസ്മതി അരി - 4 കപ്പ്‌
പട്ട - 2
ഗ്രാമ്പൂ - 4
ഏലക്ക - 4 കറുത്ത + 4 സാദാ ഏലക്ക.
കുരുമുളക് മണി - 1 ടി സ്പൂണ്‍
വയണ ഇല - 3 അല്ലെങ്കിൽ 4
സജീരകം - 1/ 2 ടി സ്പൂണ്‍
നെയ്‌ - 1 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് - 2 എണ്ണത്തിന്റെ
സഫരോണ്‍ - 3 അല്ലെങ്കിൽ നാല് അല്പം ചൂട്പാലിൽ അല്ലെങ്കിൽ ചൂട് വെള്ളത്തിൽ ഇട്ടു വെക്കുക.
റോസ് വാട്ടർ - 2 ടേബിൾ സ്പൂണ്‍
മല്ലിയില - 1 പിടി അരിഞ്ഞത് (നിര്ബന്ധമല്ല)
പുതിന ഇല - 1 പിടി അരിഞ്ഞത് (നിര്ബന്ധമല്ല)
പച്ചമുളക് - 6 എണ്ണം അറ്റം പിളര്ന്നത്





അരിയുടെ ഇരട്ടി അളവിൽ വെള്ളം ആവശ്യത്തിനു ഉപ്പും ഗരം മസാല ചേരുവകളും ഇട്ടു തിളച്ചാൽ, അരി ചേർത്ത് 3/ 4 വേവ് കഴിഞ്ഞാൽ ഊറ്റുക.
ഈ ചോറിൽ നിന്നും രണ്ടു തവി ഒരു ബൌളിൽ കോരി അതിലേക്കു സഫരോണ്‍ ചേർത്ത് ഇളക്കി മാറ്റി വെക്കുക. ബാക്കി ചോറിൽ നെയ്‌ ചേർത്ത് പാത്രം എടുത്തു കുലുക്കി നെയ്‌ എല്ലായിടത്തും ചേർത്ത്, തുറന്നു വെക്കുക.
മറ്റൊരു അടുപ്പിൽ ഒരു വലിയ പത്രത്തില വെള്ളം തിളക്കാൻ വെക്കുക.
ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ മട്ടണ്‍ ഗ്രാവി രണ്ടു തവി ഒഴിച്ച് അതിനു മേലെ ചോറിൽ പകുതി ഇട്ടു ഇറച്ചി ഒരു ലയർ ഇടുക. ഉള്ളി വറത്തതിൽ ഒരു പിടിയും, രണ്ടു പച്ചമുളക്റോ കീറിയതും, റോസ് വാട്ടർ 1 ടേബിൾ സ്പൂണും നരങ്ങനീരിൽ കുറച്ചും ചുറ്റിനും ഒഴിക്കുക.
ഇത് പോലെ മറ്റൊരു ലയെറും ഇടുക. ഏറ്റവും മുകളിൽ സഫ്ഫരോണ്‍ ചേര്ത ചോറും മല്ലിയിലയും പുതിന ഇലയും ഉള്ളിവറത്തതും വിതറുക.
ബാക്കിയുള്ള നാരങ്ങ നീര്, റോസ് വാട്ടർ ഒക്കെ ചേര്ക്കുക.
അണ്ടിപരിപ്പും മുന്തിരിയുമൊക്കെ വേണമെങ്കിൽ വറത്തു ചേർക്കാം (നിര്ബന്ധമല്ല)
പാത്രം മൂടി, ചെറിയ തീയിൽ വേവാൻ വെക്കുക. ഇതിനു മുകളിൽ തിളച്ചവെള്ളം പാത്രതോട് കൂടി വെക്കുക.
20 മിനിറ്റ് കഴിഞ്ഞാൽ ബിരിയാണി ചെമ്പ് തുറക്കാം. ചെറു ചൂടോടെ വിളംബാം.

മട്ടന്‍കറി.


.

മട്ടന്‍ 1/2 k.g.
1. സവോള 3 എണ്ണം (ചെറുതായി അറിഞ്ഞത്)
പച്ചമുളക് 5 എണ്ണം(കീറിയത്)
ഇഞ്ചി 2 കഷണം
വെളുത്തുള്ളി 8 അല്ലി(ഇഞ്ചി വെളുത്തുള്ളി ചതക്കുക)
തക്കാളി 1( അരിഞ്ഞത്)
ഉരുളകിഴങ്ങ് 1 എണ്ണം (8 കഷണമാക്കിയത്)
കറിവേപ്പില 3 തണ്ട്
മല്ലിയില 3 തണ്ട്
പുതിനയില 3 തണ്ട്

2. )പട്ട 3 ചെറിയ കഷണം
ഏലക്കായ 2 എണ്ണം
ഗ്രാമ്പൂ 2 എണ്ണം
കുരുമുളക് ഒരു ചെറിയ പിടി
പെരുന്ജീരകം ഒരു ചെറിയ പിടി

3)മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടി സ്പൂണ്‍
മല്ലിപൊടി 1 ടി സ്പൂണ്‍
മീറ്റ്‌ മസാല 1 ടി സ്പൂണ്‍
എണ്ണ 4 സ്പൂണ്‍

മട്ടന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടി ഇട്ടു ഇളക്കി മാറി വെക്കുക.
തീ കത്തിച്ചു ചീനച്ചട്ടി അടുപ്പത് വെച്ചു 2) ൦ ചേരുവ ഇട്ടു ചൂടാക്കി പൊടിച്ചു മാറി വെക്കുക. എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ സവോളയും പച്ചമുളകും ഇട്ടു വഴറ്റുക. നനായി വഴണ്ട് വരുമ്പോള്‍ ഇഞ്ചീം വെളുതുള്ളീം ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴടുക. അതില്‍ 3)൦ ചേരുവ ചേര്‍ത്ത് ഇളക്കി മൂപിച്ചു തക്കാളി അറിഞ്ഞത് ചേര്‍തു വഴറ്റി മട്ടന്‍ ഇട്ടു ഇളക്കുക. അതില്‍ ഉരുളകിഴങ്ങ് ചേര്‍ക്കാം. മൂടി വെച്ചു തിള വരുമ്പോള്‍ ഉപ്പു ചേര്‍ത്ത് പ്രഷര്‍ കുക്കെരിലേക്ക് മാറി കറിവേപ്പിലയും പൊടിച്ചു വെച്ച രണ്ടാം ചെറു വകകളും 1/2 ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ചു മീഡിയം flamil അടുപ്പത് വെച്ചു മൂന്ന് വിസില്‍ കേള്‍ക്കുമ്പോള്‍ ഗ്യാസ് ഓഫ്‌ ചെയ്യുക. കുറച്ച് കഴിഞ്ഞു അടപ്പ് തുറന്നു വെള്ളം ഉണ്ടേല്‍ ഇത്തിരി നേരം കൂടി അടുപ്പത് വെച്ചു തിളപ്പിച്ചതിനു ശേഷം അറിഞ്ഞ പുതിനയും മല്ലിയിലയും ചേര്‍ക്കുക.

മട്ടന്‍ വരട്ടിയത്





ആട്ടിറച്ചി - 250 ഗ്രാം
വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത്- 3
പച്ചമുളക് ചതച്ചത്- 4
ഇഞ്ചി- 4 സെ.മീ. കഷണം ഒന്ന്
വെളുത്തുള്ളി- 1 കൂട്
പെരുഞ്ചീരകം - 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തക്കാളി- 2
മല്ലിയില ചെറുതായി മുറിച്ചത്- 1/2 കെട്ട്
റിഫൈന്‍ഡ് ഓയില്‍- 4 ടേബിള്‍സ്പൂണ്‍
പഞ്ചസാര- 2 ടീസ്പൂണ്‍
ചെറുനാരങ്ങ- പകുതി
ഉപ്പ്- പാകത്തിന്

പാചകം ചെയ്യുന്ന വിധം ‌

ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട്‌ ഇളം ചുവപ്പ് നിറമാകുന്നതു വരെ ഇളക്കി അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം.

ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്‌, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.

മട്ടന്‍ ഉലര്‍ത്തിയത്




മട്ടന്‍ - 1 കിലോ
സവാള – 1
കുഞ്ഞുള്ളി – 100 ഗ്രാം
വെളുത്തുള്ളി – 1തുടം
ഇഞ്ചി –ഒരു ചെറിയ കഷണം
പച്ചമുളക് -3 എണ്ണം
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇറച്ചി മസാല - 2 ടീസ്പൂണ്‍
ബീഫ് ഉലര്‍ത്ത് മസാല - 1ടേബിള്‍സ്പൂണ്‍
ഗരംമസാല – അര ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

മട്ടന്‍ വൃത്തിയായി കഴുകിയതില്‍  1ടേബിള്‍സ്പൂണ്‍ മുളകുപൊടി , 1ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടേബിള്‍സ്പൂണ്‍ കുരുമുളകുപ്പൊടി , ഉപ്പു, എന്നിവപുരട്ടി ഒരുമണിക്കൂര്‍ വെച്ചതിനുശേഷം 20മിനിറ്റ്  കുക്കറില്‍ വേവിച്ചു മാറ്റി വെക്കുക.

ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.

അതിനുശേഷം ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. 

എടുപിടി ബിരിയാണി



ചിക്കന്‍/മട്ടന്‍ (ഇടത്തരം കഷണങ്ങളാക്കിയത്) അല്ലെങ്കില്‍ ചെമ്മീന്‍- 1/2 കിലോ
ബസ്മതി റൈസ് - 1/2 കിലോ
കശുവണ്ടിപ്പരിപ്പ് - 10
ഉണങ്ങിയ മുന്തിരി (സുല്‍ത്താന) - 15
ഗരം മസാല - 1 ടേ സ്പൂണ്‍
( അല്ലെങ്കില്‍ ഏലക്കായ-3, കരയാമ്പു- 3, പെരുഞ്ജീരകം-ഒരു നുള്ള്, പട്ട - 1 കഷണം, കറുക ഇല-1- ഇത്രയും ചതച്ചതു)
ഇഞ്ചി (ചെറുതായി നുറുക്കിയത്) -ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 10 അല്ലി
കുരുമുളക് - 10 എണ്ണം ചതച്ചത്പ
പച്ച മുളക് (അരിഞ്ഞത്) - 5 എണ്ണം
സബോള (വട്ടത്തില്‍ അരിഞ്ഞത്) - 3
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേ സ്പൂണ്‍
മുളകുപൊടി - 1 ടേ സ്പൂണ്‍
തക്കാളി പഴുത്തത് - 2 എണ്ണം (അരിഞ്ഞത്)
ചെറുനാരങ്ങ നീര് - 1 നാരങ്ങയുടെ
തൈര് - 1 ടേ സ്പൂണ്‍
മല്ലിയില - ഒരു പിടി
ബട്ടര്‍/നെയ്യ് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്ന്
വെള്ളം - 2 കപ്പ് (ആവശ്യത്തിന്ന്
ബിരിയാണി കളര്‍ - (optional) - അല്പം

പാകം ചെയ്യുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക.

ഇറച്ചി (ചെമ്മീന്‍) അല്പം ഉപ്പിട്ട് നന്നായി കഴുകി (ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിള്‍ ചെയ്ത് നോക്കൂ, എന്നിട്ടറിയൂ വ്യത്യാസം) വാര്‍ത്ത് ചെറു നാരങ്ങാനീരും തൈരും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.

അടി കട്ടിയുള്ള ഒരു തവയില്‍ നെയ്യൊഴിച്ച് ചൂടായശേഷം മുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്ത് കോരി മാറ്റിവയ്ക്കുക.നെയ്യില്‍ ചതച്ച ഗരം മസാലയിടുക.പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, ഉള്ളി എവ ക്രമമായി വഴറ്റുക.ഉള്ളി ഗോല്‍ഡന്‍ യെല്ലോ കളറാകുന്പോള്‍ കുറച്ചു വെള്ളം തളിച്ച് രണ്ടു മിനിറ്റിനു ശേഷം (ചേരുവകള്‍ നല്ല മയത്തിലാകും അപ്പോള്‍) മസാലകള്‍ ഒന്നൊന്നായി ചേര്‍ത്ത് മൂപ്പിക്കുക.(ബിരിയാണി കളര്‍ ഇപ്പോള്‍ ചേര്‍ക്കാം)


തക്കാളികൂടി ചേര്‍ത്ത് മസാലകളെല്ലാം കുഴമ്പ് രൂപത്തിലാകുമ്പോള്‍ ഇറച്ചി (അല്ലെങ്കില്‍ ചെമ്മീന്‍) ഇട്ട് ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.മൂടി മാറ്റി ഇളക്കി 5 മിനിറ്റ് കൂടി വഴറ്റുക. (ആട്ടിറച്ചിയാണെങ്കില്‍ കൂടുതല്‍ സമയം)

ഇനി ബസ്മതി അരി ചേര്‍ക്കാം.ഇറച്ചിയും അരിയും മൂടത്തക്ക രീതിയില്‍ (ശ്രദ്ധിക്കുക, കൂടുതലോ കുറവോ ആകരുത്) വെള്ളം ഒഴിച്ച് നല്ലവണ്ണം തവികൊണ്ടിളക്കി മൂടിവച്ചു ചെറുതീയില്‍ പാകം ചെയ്യാം.(രുചിച്ചു നോക്കി ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കണം) ഇടക്കിടക്ക് മൂടി മാറ്റി വെള്ളം വറ്റുന്നുണ്ടോയെന്നു പരിശോധിക്കണം. (ഒന്നിളക്കുകയും ആകാം)

മല്ലിയിലയും വറുത്ത് വച്ച കശുവണ്ടിയും മുന്തിരിയും കൊണ്ട് ഗാര്‍നിഷ് ചെയ്തുപയോഗിക്കുക.

(അവന്‍ ഉള്ളവര്‍, ബിരിയാണി ഒരു ഒവന്‍പ്രൂഫ് ഡിഷിലാക്കി അല്പം ബട്ടര്‍ മീതെയിട്ട് നല്ലവണ്ണം കവര്‍ ചെയ്ത് ‍ 15 -20 മിനിറ്റ് ബേയ്ക് ചെയ്തെടുക്കുക. വെള്ള/നെയ്മയം പോയിക്കിട്ടാനണിത്)